തിരുവഞ്ചൂരുമായി നന്ദകുമാര്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (17:21 IST)
PRO
PRO
കോട്ടയം പിഡബ്ല്യുഡി ഗസ്‌റ്റ് ഹൗസില്‍ തിരുവഞ്ചൂരുമായി വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി നന്ദകുമാര്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജൂണ്‍ 23 ന് രാത്രി നന്ദകുമാറുമായി ഗസ്‌റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ച എന്തിനാണെന്ന് വ്യക്‌തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
ഡാറ്റാ സെന്റര്‍ കേസ് അട്ടിമറിച്ചതില്‍ ചെന്നിത്തലയും നിലപാട് വ്യക്‌തമാക്കണം. നന്ദകുമാറിന്റെ നമ്പരിലേയ്‌ക്ക് ഒരു വര്‍ഷക്കാലത്തോളം തിരുവഞ്ചൂര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ടിജി നന്ദകുമാറിന്റെ 09810561283 എന്ന ടി ജിയുടെ നമ്പറില്‍ തിരുവഞ്ചൂര്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. നന്ദകുമാര്‍ തിരിച്ച് തിരുവഞ്ചൂരിനെയും ബന്ധപ്പെട്ടിട്ടുണ്ട്. ടെലഫോണ്‍ സംഭാഷണം എന്തിനായിരുന്നുവെന്ന് തിരുവഞ്ചൂര്‍ വ്യക്‌തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.