കേരളത്തില്‍ താപവൈദ്യുതനിലയം സ്ഥാപിക്കുമെന്ന് വ്യവസ്യായ മന്ത്രി എളമരം കരീം. ഇതിനായി സ്ഥലം കാസര്‍ഗോഡ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരം ഏക്കര്‍ സ്ഥലമാണ് താപവൈദ്യുതി നിലയത്തിനായി കണ്ടെത്തിയിട്ടുള്ളത്. നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ മുന്നോട്ട് നീങ്ങുന്നതായി മന്ത്രി വെളിപ്പെടുത്തി.
അഴീക്കല്‍, ബേപ്പുര്‍ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ നിയമിച്ചതായും കരീം പറഞ്ഞു. അടുത്ത മാസം പ്രോജക്ട് റിപ്പോര്‍ട്ട് ഇവര്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി.