തമിഴ് നാട്ടില്‍ നിന്നും പാല്‍ ലഭിക്കും

ഞായര്‍, 20 ജനുവരി 2008 (11:22 IST)
തമിഴ് നാട്ടില്‍ നിന്നും ഈ മാസം അവസാനത്തോടെ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭക്‍ഷ്യ - പൊതുവിതരണ മന്ത്രി സി ദിവകരന്‍. തമിഴ് നാട് ക്ഷീര വികസന മന്ത്രി മതിവാണനുമായുള്ള ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു.

ഏതാനും മാസം മുന്‍പാണ് തമിഴ് നാട് കേരളത്തിനുള്ള പാല്‍ വിതരണം വെട്ടിക്കുറച്ചത്. തമിഴ്നാട്ടില്‍ പാല്‍ ഉല്പാദനം കുറഞ്ഞതാണ് കാരണം.

കേരളത്തിന് പ്രതിദിനം 80 ദശലക്ഷം ലിറ്റര്‍ പാലാണ് വേണ്ടത്. എന്നാല്‍, ഇപ്പോള്‍ പ്രതിദിനം അറുപത് ലക്ഷം ലിറ്റര്‍ പാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. പാല്‍‌ക്ഷാമാം പരിഹരിക്കാന്‍ വയനാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ ആധുനിക ഡയറി ഫാം തുറക്കും. രണ്ടിടത്തും 200 ഏക്കര്‍ വീതം ഇതിനായി ഏറ്റെടുക്കും.

തമിഴ് നാട്ടില്‍ നിന്നും അത്യുല്പാദന ശേഷിയുള്ള പശുക്കളെയും ലഭ്യമാക്കുമെന്ന് ദിവാകരന്‍ അറിയിച്ചു. കേരളത്തിന് 10000 ടണ്‍ അരി നല്‍കാമെന്ന് തമിഴ് നാട് ഭക്‍ഷ്യമന്ത്രി വേലു ഉറപ്പ് നല്‍കിയിട്ടുണ്ട്. തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധി ഇതിന് അനുമതി നല്‍കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക