തന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതില്‍ ദുഃഖമുണ്ടെന്ന് സ്പീക്കര്‍

ബുധന്‍, 19 ജൂണ്‍ 2013 (12:12 IST)
PRO
PRO
തന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതില്‍ ദുഃഖമുണ്ടെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. പ്രതിപക്ഷ നിലപാട് ദുഃഖകരമാണ്. സ്പീക്കര്‍ എന്ന നിലയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നത്തിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുത്. ചൊവ്വാഴ്ച ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കിയ നടപടിയെ രാഷ്ട്രീയമായി പ്രതിപക്ഷം കണ്ടത്. എന്നാല്‍ സഭ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ചട്ടം 314 പ്രകാരം അത് നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

ചൊവ്വാഴ്ച സഭ അതിവേഗം നിര്‍ത്തിവച്ചത് ചട്ടവിരുദ്ധമാണെന്നു കാണിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും ഭരണപക്ഷത്തെ സഹായിക്കാനാണ് സ്പീക്കര്‍ നിലകൊള്ളുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക