ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പടെ ആറ് പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ് വിധിച്ചു. ബെച്ചു റഹ്മാന്‍, കേപ് അനി, അബദുള്‍ സത്താര്‍, മജീദ്, ഷെരീഫ് എന്നിവരാണ് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു പ്രതികള്‍. മൂന്നു പ്രതികള്‍ക്ക് നാലു വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ ശോഭാജോണും ബച്ചുറഹ്മാനുമാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തി. അതേസമയം, അനാശാസ്യത്തിനാണ് തന്ത്രി ഫ്ലാറ്റില്‍ എത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ളാറ്റില്‍ കൊണ്ടുവന്ന് ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. 2006 ജൂലൈ 23നാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്.