തച്ചങ്കരിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (20:05 IST)
PRO
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഐ ജി ടോമിച്ചന്‍ തങ്കച്ചരിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടി. തൃശ്ശൂര്‍ വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസറാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

വിലകൂട്ടി വസ്തുവാങ്ങുകയും ആധാരത്തില്‍ വില കുറച്ചുകാണിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഒരുകോടിയിലധികം അവിഹിത സ്വത്തുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.

വിവാദ വിദേശയാത്രയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ ജി സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.