ഡോക്ടര്‍മാര്‍ മനുഷ്യത്വം കാട്ടണം: ജി സുധാകരന്‍

വെള്ളി, 25 ജൂണ്‍ 2010 (15:45 IST)
PRO
സമരത്തെപ്പറ്റി മാത്രം സംസാരിക്കുന്ന ഡോക്ടര്‍മാര്‍ അല്‍‌പമെങ്കിലും മനുഷ്യത്വം കാട്ടണമെന്ന് മന്ത്രി ജി സുധാകരന്‍. ഡോക്ടര്‍മാര്‍ സംസാരിക്കുന്നത്‌ സമരത്തെക്കുറിച്ച്‌ മാത്രമാണ്. സേവനത്തെപ്പറ്റി ഒന്നും പറയുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഡോക്ടര്‍മാരെ ദൈവത്തെപ്പോലെയാണ്‌ കണ്ടിരുന്നത്‌. സഹകരണ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വ്യത്യസ്തരാകണം. ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുകൊണ്ടിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
തങ്ങളാണ്‌ നാടിനെ കെട്ടിപ്പടുക്കുന്നത്‌ എന്ന ധാരണ പ്രൊഫഷണല്‍ മേഖലയില്‍ ഉള്ളവര്‍ക്ക്‌ വേണമെന്നും ജി സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക