ഡെങ്കിപ്പനിയില്‍ വിറച്ച് കേരളം; ഇതുവരെ 10 മരണം

ചൊവ്വ, 13 ജൂണ്‍ 2017 (08:37 IST)
ഡെങ്കിപ്പനിയില്‍ വിറച്ച് സംസ്ഥാനം. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 6119 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 24010 പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നു. ഇതുവരെ 10 മരണമാണ്  സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.
 
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്നലെ മാത്രം ജില്ലയിൽ 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗ ബാധിതരുടെ എണ്ണം പെരുകുമ്പോഴും കൊതുകു നശീകരണത്തിനോ യുദ്ധകാലാടിസ്ഥാനത്തിൽ ചികിൽസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികളില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക