ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണത്തിന്‌ സ്‌റ്റേ‍

വ്യാഴം, 12 ഏപ്രില്‍ 2012 (15:45 IST)
PRO
PRO
വി എസ് സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സിന്‌ ഡാറ്റ സെന്റര്‍ കൈമാറിയ കേസില്‍ സി ബി ഐ നടത്തുന്ന തുടരന്വേഷണം സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു. ടി ജി നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ സ്‌റ്റേ. ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചു.

ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ ആണ്‌ ഡാറ്റാ സെന്റര്‍ കൈമാറിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചത്‌. അന്വേഷണത്തിന്‌ അനുകൂല നിലപാടാണ്‌ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്‌.

എതിര്‍കക്ഷിയായ വി എസ് അച്യുതാനന്ദന്റെ വാദം പരിഗണിക്കാതെയാണെന്ന് കേസ് തീര്‍പ്പാക്കിയതെന്ന് ഹര്‍ജിക്കാരായ നന്ദകുമാര്‍ കോടതിയില്‍ വാദിച്ചു. ചീഫ് വിപ്പ് പി സി ജോര്‍ജ് കേസില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. ചീഫ് വിപ്പ് എന്ന നിലയില്‍ സര്‍ക്കാരിനെ സമീപിക്കുന്നതിനു പകരം ഹൈക്കോടതിയെ രാഷ്ട്രിയ കളിക്കുള്ള വേദിയാക്കി മാറ്റുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ജസ്റ്റീസ് എച്ച് എല്‍ ദത്തു ഉള്‍പ്പെട്ടെ ബെഞ്ച് കേസിലെ തുടരന്വേഷണം കേസ് ഇനി പരിഗണിക്കുന്നതു വരെ നിര്‍ത്തിവച്ചത്.

വെബ്ദുനിയ വായിക്കുക