ട്വന്‍റി-50 ടിക്കറ്റുകള്‍ തിങ്കള്‍ മുതല്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ പുതിയ ദ്വൈവാര ഭാഗ്യക്കുറിയായ ട്വന്‍റി - 50യുടെ ടിക്കറ്റുകള്‍ തിങ്കളാഴ്ച വിപണിയിലെത്തും. എല്ലാ മാസവും അഞ്ചിനും 20നുമാണ്‌ നറുക്കെടുപ്പ്‌.

ആദ്യ നറുക്കെടുപ്പ്‌ ഡിസംബര്‍ 20ന്‌ തിരുവനന്തപുരത്ത്‌ നടക്കും. 20 രൂപ വിലയുള്ള ടിക്കറ്റിന്‌ ഒന്നാം സമ്മാനം 50 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച്‌ ലക്ഷം രൂപ വീതം അഞ്ച്‌ പേര്‍ക്കും നല്‍കും. അവസാന അഞ്ച്‌ അക്കത്തിന്‌ 5000രൂപ, 1000രൂപയും നാലക്കത്തിന്‌ 500രൂപയും മൂന്നക്കത്തിന്‌ 100രൂപ 50രൂപയും രണ്ടക്കത്തിന്‌ 20 രൂപയും സമ്മാനം നല്‍കും.

കൂടുതല്‍ ടിക്കറ്റ്‌ വാങ്ങുന്ന ഏജന്‍റിന്‌ കൂടിയ ഡിസ്കൗണ്ടും അനുവദിക്കും. 500 ടിക്കറ്റ്‌ വരെ 27.5, നാല്‌ ലക്ഷം വരെ 28, നാല്‌ ലക്ഷത്തിനു മുകളില്‍ 28.5, ശതമാനമായിരിക്കും ഡിസ്കൗണ്ട്‌. കൂടാതെ വില്‍പന 12 ലക്ഷത്തില്‍ അധികമായാല്‍ അര ശതമാനവും 15 ലക്ഷത്തില്‍ കൂടിയാല്‍ ഒരു ശതമാനവും വില്‍പന ഇന്‍സെന്‍റീവും അനുവദിക്കുമെന്ന്‌ ഭാഗ്യക്കുറി വകുപ്പ്‌ അറിയിച്ചു.

വെബ്ദുനിയ വായിക്കുക