ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

വെള്ളി, 31 ജൂലൈ 2009 (09:13 IST)
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ജൂണ്‍ 15 മുതലാണ് യന്ത്രവല്‍കൃത ട്രോളിംഗിന് നിരോധനമേര്‍പെടുത്തിയിരുന്നത്.

സംസ്ഥാനത്ത് 3,451 ട്രോളറുകളാണ് നിരോധന പരിധിയില്‍ വന്നിരുന്നത്. അന്‍പതിനായിരത്തോളം മീന്‍പിടുത്തക്കാര്‍ ആണ് ട്രോളിംഗ് നിരോധന കാലത്ത് സംസ്ഥാനത്ത് തൊഴിലില്ലാതെ കരയ്ക്കിരിക്കുക. ഇക്കാരണത്താല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കായി സൌജന്യ റേഷന്‍ പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ ട്രോളിങ്‌ നിരോധനത്തിന്‍റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു‌.

അതേസമയം, പുതിയ പ്രതീക്ഷകളോടെ കടലിലിറങ്ങുമ്പോള്‍ തന്നെ ആസിയാന്‍ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്. കരാറിന്‍റെ ഫലമായി ചാള, അയില, കൊഞ്ച്, ചെമ്മീന്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യപ്പെട്ടേക്കാമെന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. കരാറിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് മല്‍സ്യമേഖലയെന്നും റിപോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക