ട്രെയിനിലെ പീഡനശ്രമം തുടര്‍ക്കഥയാകുന്നു. ചെന്നൈ ആലപ്പുഴ എക്സ്പ്രസിലാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം മലബാര്‍ എക്സ്പ്രസിലും മാവേലി എക്സ്പ്രസിലും പീഡനശ്രമം ഉണ്ടായതിന് പിന്നാലെയാണ് ഇത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി മഹേഷിനെ തൃശൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് മഹേഷിനെ ടി ടി ആര്‍ പിടികൂടി ആര്‍ പി എഫിന് കൈമാറുകയായിരുന്നു.