ടി പി വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (17:02 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. ഇക്കാര്യം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. പേഴ്സണല്‍ മന്ത്രാലയം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും.

സിബിഐ അന്വേഷിക്കേണ്ട പ്രത്യേകത ടി പി കേസിനില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. മാത്രമല്ല അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസാണിതെന്നും സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.

അതേ സമയം സിബിഐയുടെ തീരുമാനം പ്രയാസമുണ്ടാക്കുന്നതാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ പറഞ്ഞു. സിബിഐ അന്വേഷണിന് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 20നാണ് ടിപി ചന്ദ്രശഖരന്‍ വധഗൂഢാലോചനക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
അതിനിടെ നിലിവില്‍ ടിപി വധഗൂഢാലോചനയില്‍ എടച്ചേരി പേലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രസക്തമാണോ എന്നാണ് പേഴ്‌സണല്‍ മന്ത്രാലയം സിബിഐയോട് അഭിപ്രായമാരാഞ്ഞിരുന്നു.