ടി പി വധക്കേസിലെ പ്രതികളുടെ ചട്ടലംഘനം: ഫേസ്‌ബുക്ക് ചിത്രങ്ങള്‍ ജയിലില്‍ നിന്നുള്ളതല്ലെന്ന നിലപാട് ജയില്‍ ഡിജിപി തിരുത്തി

ചൊവ്വ, 3 ഡിസം‌ബര്‍ 2013 (12:11 IST)
PRO
PRO
ടി പി വധക്കേസിലെ പ്രതികളുടെ ഫേസ്‌ബുക്ക് ചിത്രങ്ങള്‍ ജയിലില്‍ നിന്നുള്ളതല്ലെന്ന നിലപാട് ജയില്‍ ഡിജിപി തിരുത്തി. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പ്രതികളുടേതുമായി സാമ്യമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് കോഴിക്കോട്ട് പറഞ്ഞു.

പ്രതികളുടെ ഫേസ് ബുക്ക് ചിത്രങ്ങള്‍ ജയിലില്‍ നിന്നുള്ളതല്ലെന്നായിരുന്നു ഇന്നലെ ജയില്‍ ഡിജിപി നിലപാട് സ്വീകരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ അദ്ദേഹം യാതൊരു പരിശോധനയ്ക്കും മുതിരാതെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ടി പി വധക്കേസിലെ പ്രതികള്‍ ജയില്‍ ചട്ടലംഘനം നടത്തിയ സംഭവം അതീവ ഗൗരവുമുള്ള വിഷയമാണെന്ന് ഡിജിപി കെ ബാലസുബ്രഹ്മണ്യം പ്രതികരിച്ചു. സോഷ്യല്‍ മീഡിയ നിയന്ത്രിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഈ വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ലെന്നും ഡിജിപി പറഞ്ഞു.

വെബ്ദുനിയ വായിക്കുക