ടി പി വധം: ഒരാള്‍ കൂടി കസ്‌റ്റഡിയില്‍

വ്യാഴം, 17 മെയ് 2012 (10:57 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ ഒരാളെ കൂടി അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. പാനൂര്‍ കൊളവള്ളൂര്‍ സ്വദേശി മനോജ്‌ ആണ്‌ വ്യാഴാഴ്ച രാവിലെ പിടിയിലായത്‌. കൊളവള്ളൂരില്‍ കള്ളുഷാപ്പ് തൊഴിലാളിയായ ഇയാള്‍ കൊലയാളികള്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്തതായി പൊലീസിന്‌ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. സി പി എം അനുഭാവിയാണ്‌ ഇയാള്‍. ഇതോടെ ടി പിയുടെ വധവുമായി ബന്ധപ്പെട്ട്‌ പിടിയിലാകുന്നവരുടെ എണ്ണം പത്തായി. തലശേരി കുന്തിച്ചിറ സ്വദേശി സനീഷ്‌, അഴിയൂര്‍ സ്വദേശികളായ ദില്‍ഷാദ്‌, മുഹമ്മദ്‌ ഫൈസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍.

ചൊവ്വാഴ്ച അറസ്റ്റിലായ സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെയും മറ്റ്‌ മൂന്ന് പ്രതികളെയും പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒന്നാംപ്രതി പ്രദീപനെ റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക