ടി പി വധം: ഒരാള്‍ കൂടി അറസ്റ്റിലായി

ശനി, 26 മെയ് 2012 (18:00 IST)
PRO
PRO
റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റുചെയ്തു. സി പി എം പ്രവര്‍ത്തകനായ പന്തക്കല്‍ പെരിയാടത്ത്‌ അജേഷ്‌ എന്ന കജൂറിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നത്‌. ചന്ദ്രശേഖരനെ വധിക്കാന്‍ 2010 ല്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാളും പങ്കാളിയായിരുന്നെന്ന്‌ വ്യക്‌തമായതിനെ തുടര്‍ന്നാണ്‌ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌.

രണ്ട്‌ വര്‍ഷം മുന്‍പ്‌ പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകനായ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ അജേഷ്‌.

വെബ്ദുനിയ വായിക്കുക