ടി പി വധം: അക്രമിസംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

തിങ്കള്‍, 11 ജൂണ്‍ 2012 (12:34 IST)
PRO
PRO
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അക്രമിസംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. ചെണ്ടയാട്‌ കല്ലുവളപ്പില്‍ എം സി അനൂപാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. അക്രമിസംഘത്തില്‍പ്പെട്ട മൂന്ന് പേരെയാണ് ഇതുവരെയായി പിടികൂടിയത്. കിര്‍മാണി മനോജ്‌, കൊടി സുനി, ഷാഫി, ഷിനോജ്‌ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ചന്ദ്രശേഖരന് ഇടങ്കയ്യന്റെ വെട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനൂപ് ഇടങ്കയ്യനാണ്. ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ ഡ്രൈവര്‍ ചന്ദ്രശേഖരനെ വെട്ടിയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അനൂപിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്‌തുവരികയാണ്‌.

ഇനിയും അറസ്റ്റു ചെയ്യാനുള്ള കിര്‍മാണി മനോജിന്റെ അറസ്റ്റിലേക്കു വഴിതെളിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചേക്കുമെന്നാണ്‌ പ്രതീക്ഷ. 2009ല്‍ കുന്നോത്തുപറമ്പില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ്‌ അനൂപ്‌. നേരത്തെ ആര്‍എസ്‌എസുകാരനായിരുന്ന അനൂപ്‌ പിന്നീട്‌ സിപിഎമ്മില്‍ ചേരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക