ടി പിയുടെ കൊലയാളി അറസ്റ്റില്‍

PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതി പിടിയിലായതോടെയാണിത്. ന്യൂമാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്ന് വിളിക്കുന്ന സിജിത്ത് ആണ് പിടിയിലായത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായതെന്നാണ് സൂചന.

കൊലപാതകം നടത്തിയ ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സിജിത്ത്. കൊലയ്ക്കിടെ ഇയാളുടെ കൈക്ക് പരുക്കേറ്റിരുന്നു. അക്രമികള്‍ എത്തിയ ഇന്നോവ കാറില്‍ പുരണ്ട രക്തക്കറ ചന്ദ്രശേഖരന്റെതാണ് എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പരുക്കേറ്റ അക്രമിയുടേതാണെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.

പരുക്കേറ്റ സിജിത്ത് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസ് സിജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക