അമ്പതിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച ടി ഇ വാസുദേവന്‍ 1050ലധികം സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്. 1953ല്‍ ആശാദീപം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്. 1958ല്‍ പി ഭാസ്കരന്‍ സംവിധാനം ചെയ്ത നായരു പിടിച്ച പുലിവാല്‍ നിര്‍മ്മിച്ചതോടെ മലയാള സിനിമയുടെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കപ്പെട്ടു.
ഭാര്യമാര്‍ സൂക്ഷിക്കുക, കുട്ടിക്കുപ്പായം, സ്നേഹസീമ, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ത്ഥി സാറാമ്മ, നായരുപിടിച്ച പുലിവാല്‍, കാവ്യമേള, കോട്ടയം കൊലക്കേസ്, ഡേഞ്ചര്‍ ബിസ്കറ്റ്, കൊച്ചിന്‍ എക്സ്പ്രസ്, ജ്ഞാനസുന്ദരി, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി, സത്യഭാമ, ഭര്‍ത്താവ്, കല്യാണഫോട്ടോ, അര്‍ച്ചന, പിഞ്ചുഹൃദയം, പാടുന്ന പുഴ, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, മറുനാട്ടില്‍ ഒരു മലയാളി, മായ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ഫുട്ബോള്‍ ചാമ്പ്യന്‍, സെക്സില്ല സ്റ്റണ്ടില്ല, മധുരപ്പതിനേഴ്, പ്രിയംവദ, തിരുമുല്‍ക്കാഴ്ച, യത്തീം, കടുവയെ പിടിച്ച കിടുവ, അശോകവനം, കുടുംബം നമുക്ക് ശ്രീകോവില്‍, ജിമ്മി, എല്ലാം നിനക്കുവേണ്ടി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി തുടങ്ങിയവയാണ് ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച സിനിമകള്‍.