ചേരാനല്ലൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം പട്ടിമറ്റം ഇടശേരികുടി വീട്ടില്‍ ഖാദറിന്‍്റെ മകന് കുഞ്ഞുമഹമ്മദ് (47)ആണ് മരിച്ചത്. ടിപ്പറിന്റെ ഡ്രൈവര്‍ പട്ടിമറ്റം കളപുരക്കല്‍ മുഹമ്മദിന്റെ മകന് റിയാസിന് പരിക്കേറ്റു. ഇയാളെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ചേരാനല്ലൂരിലെ മുട്ടാര്‍ പാലത്തിനു സമീപമാണ് അപകടം. മണ്ണ് കയറ്റി വന്ന ലോറി റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വെള്ളത്തിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.