ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിഭാഗത്തെ സാക്ഷികളുടെ വിസ്താരം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തെ മൂന്ന് പേരെയാണ് ഇന്ന് വിസ്തരിക്കുക. പ്രസാദന്‍, ഭാസ്‌കരന്‍, വി പി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് വിസ്തരിക്കുക.
സിപിഐഎം ലോക്കല്‍ സെക്രട്ടറിയാണ് വി പി ഗോപാലകൃഷ്ണന്‍. പ്രസാദന്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഭാസ്‌കരന്‍ ഫോട്ടോഗ്രാഫറാണ്.
ഡിവൈഎസ്പി ഷൗക്കത്തലിയുടെ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യത്തില്‍ മേല്‍ ഈ മാസം 25-നാണ് വിധി പറയുക.
കെഎസ്ഇബിയുടെ കൂത്തുപറമ്പ്, മുണ്ടുങ്ങല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ വിസ്തരിക്കണെന്ന ആവിശ്യത്തിന്‍ മേല്‍ കോടതി 27-നാണ് വിധി പറയുക.