ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു
വെള്ളി, 17 ജനുവരി 2014 (12:34 IST)
PRO
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ ആറു പേരെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു.
ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണു നടപടി. ഇന്നലെയാണ് കേസില്‍ മുഹമ്മദ് ഷാഫി, ടികെ രജീഷ്, കൊടി സുനി, കിര്‍മാണി മനോജ്, കെ. ഷിനോജ്, സി. രജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറു പ്രതികളെയും ഇന്നു കോടതിയില്‍ ഹാജരാക്കി.
ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രതികള്‍ പാര്‍ക്കുന്ന ജില്ലാ ജയിലിലെത്തി സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു കസബ സിഐ എന്‍. ബിശ്വാസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് മറ്റ് കേസുകളില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ഷാഫിയെയും കൊടി സുനിയെയും അറസ്റ്റു ചെയ്യുകയായിരുന്നു.