ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ തീപിടുത്തം

ഞായര്‍, 27 മാര്‍ച്ച് 2011 (10:11 IST)
PRO
PRO
മറൈന്‍ ഡ്രൈവിലെ ജോയ്‌ ആലുക്കാസ്‌ വെഡ്ഡിംഗ് സെന്ററില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അകത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്‌. നാല് നിലകളിലും തീ പടര്‍ന്ന് കയറിയതായാണ് സൂചന.

അപകടകാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോര്‍ട്ട്‌ സര്‍ക്യൂട്ട് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വലിയ തോതില്‍ നാശനഷ്‌ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കടവന്ത്ര, ക്ലബ്‌ റോഡ്‌, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ നാലു ഫയര്‍ സ്റ്റേഷനുകളില്‍നിന്നുള്ള 10 ഫയര്‍ യൂണിറ്റുകള്‍ എത്തി പുലര്‍ച്ചയോടെയാണ് തീ അണച്ചത്.

വെബ്ദുനിയ വായിക്കുക