ദേശീയ പണിമുടക്കായതിനാല്‍ പിറവത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയില്ല. കഴിഞ്ഞ മുപ്പത് വര്‍ഷം തന്റെ സന്തതസഹചാരിയായ ബുള്ളറ്റില്‍ പണിമുടക്ക് നാളില്‍ നാടുചുറ്റാനിറങ്ങിയങ്കിലും അദ്ദേഹം വോട്ടൊന്നും അഭ്യര്‍ഥിച്ചില്ല. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു എം ജെ ജേക്കബിന്റെ പ്രതികരണം.
എന്നാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ പ്രചരണത്തിന് പണിമുടക്ക് ബാധകമായിരുന്നില്ല. വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ അദ്ദേഹം പണിമുടക്ക് നാളില്‍ ഇറങ്ങി തിരിക്കുകയായിരുന്നു. പണിമുടക്കായതിനാല്‍ വോട്ടര്‍മാരെ കണാനും വിഷമമുണ്ടായില്ല.
പണിമുടക്കായതിനാല്‍ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഒഫീസില്‍ ചൊവ്വാഴ്ച പുതുതായി ആരും നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വരണാധികാരിയുള്ള ഓഫീസായതിനാല്‍ പണിമുടക്ക് ദിവസവും ജീവനക്കാര്‍ ഇവിടെ വളരെ കഷ്ടപ്പെട്ട് രാവിലെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.