ജെ എന്‍ യുവിലും, ഹൈദരാബാദിലും നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് ക്രിക്കറ്റ് താരവും, തിരുവനന്തപുരത്തെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയുമായ എസ് ശ്രീശാന്ത്. ജെ എന്‍ യു വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് നമ്മള് കേട്ടുകൊണ്ടിരിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. അതേസമയം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം അനുസരിച്ചല്ല താന്‍ തൃപ്പൂണിത്തുറയില്‍ നിന്നും മാറിയതെന്നും ശ്രീശാന്ത് പറഞ്ഞു. സ്വന്തം തീരുമാനപ്രകാരമാണ് തിരുവനന്തപുരം തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് വീട്ടുകാര്‍ക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോഡിയും, ക്രിക്കറ്റ് താരങ്ങള്‍ അടക്കമുളളര്‍ എത്തുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.