ജൂണ്‍ ഒന്നിന് കാലവര്‍ഷം തുടങ്ങും

ശനി, 26 മെയ് 2012 (20:32 IST)
PRO
PRO
ജൂണ്‍ ഒന്നിനുതന്നെ സംസ്ഥാനത്ത്‌ കാലവര്‍ഷം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനകം ആന്‍ഡമാന്‍ തീരം കടന്ന കാലവര്‍ഷം കുറെക്കൂടി മുന്നേറിയിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലവര്‍ഷം 48 മണിക്കൂറിനകം ശ്രീലങ്കന്‍ തീരത്ത്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതനുസരിച്ച്‌ ജൂണ്‍ ഒന്നിനുതന്നെ കേരളത്തില്‍ കാലവര്‍ഷമെത്തും. എന്നാല്‍ ഇത്‌ നാല്‌ ദിവസം മുന്നോട്ടോ പിന്നോട്ടോ പോകാം.

കഴിഞ്ഞ വര്‍ഷം മേയ്‌ 31ന്‌ കാലവര്‍ഷം എത്തുമെന്ന്‌ പ്രവചിച്ചിരുന്നുവെങ്കിലും 29നുതന്നെ എത്തിയിരുന്നു. ഇപ്രാവശ്യം സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക