ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണിത്; അവാര്‍ഡ് ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും സമര്‍പ്പിക്കുന്നു: എം ജയചന്ദ്രന്‍

തിങ്കള്‍, 28 മാര്‍ച്ച് 2016 (15:04 IST)
മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം ജയചന്ദ്രന്‍. 'ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണിത്. എന്റെ സംഗീതം ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമായി ഈ പുരസ്‌കാരം സമര്‍പ്പിക്കുകയാണ്.'- ജയചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന അവാര്‍ഡില്‍ തന്നെ പേര് തഴയപ്പെട്ടതായി തോന്നിയിരുന്നില്ലെന്നും പണ്ഡിറ്റ് രമേശ് നാരായണന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷിച്ചിരുന്നെന്നും ജയചന്ദ്രന്‍ പറഞ്ഞു.
 
എന്ന് നിന്റെ മൊയ്തീനിലെ 'കാത്തിരുന്ന് കാത്തിരുന്ന്..' എന്നുതുടങ്ങുന്ന ഗാനം ഒരുപാട് പ്രത്യേകതകള്‍ ഉള്ളതായിരുന്നു. ഒരിക്കലും അവസാനിക്കാത്ത കാഞ്ചനമാലയുടെ കാത്തിരിപ്പായിരുന്നു ആ പാട്ടിന്റെ പശ്ചാത്തലം. നായികയുടെ ആ വികാരത്തെ പാട്ടിലൂടെ കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതും. ആ ശ്രമം ജൂറി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക