പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം നടത്തിയത് ഒരാളെന്ന് കൊച്ചി റെയ്ഞ്ച് ഐ ജി മഹിപാൽ യാദവ്. കൃത്യം ചെയ്തയാൾ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നവരും തിരികെ വരുന്നതും കണ്ടവരുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ പ്രതികളാണെന്ന് ഇപ്പോൾ ഉറപ്പിക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ കേസിൽ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നും ഐ ജി അറിയിച്ചു.
അതേസമയം, പ്രതികള്‍ക്ക് ജിഷയോടുള്ള പൂർവവൈരാഗ്യസാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന ജിഷയുടെ സഹോദരിയുടെ മൊഴിയും പൊലീസ് ഗൌരവത്തേടെയാണ് കാണുന്നത്. എന്നാല്‍ ജിഷയുടെ മൃതദേഹം കണ്ട അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.