ജയില്‍ ചപ്പാത്തി: 9447734327 എന്ന നമ്പരില്‍ ഒരു എസ്എംഎസ് മതി!

ബുധന്‍, 27 മാര്‍ച്ച് 2013 (10:30 IST)
PRO
നല്ല രുചിയുള്ള ചപ്പാത്തി വേണോ? 9447734327 എന്ന നമ്പരില്‍ ഒരു എസ്എംഎസ് അയയ്ക്കൂ. എന്താണ് ഈ പരിപാടി എന്നല്ലേ? സംസ്ഥാനത്തെ ജയിലുകളില്‍ ഉണ്ടാക്കുന്ന ചപ്പാത്തികള്‍ ഈ നമ്പരില്‍ എസ് എം എസിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഒന്നാന്തരം ചപ്പാത്തികള്‍ എന്ന് ഇതിനോടകം പേരുകേട്ട ജയില്‍ ചപ്പാത്തിക്ക് വന്‍ ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്.

നെടുമങ്ങാട്‌, പനച്ചമൂട്‌, ആര്യനാട്‌, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ കൗണ്ടറുകള്‍ വഴി ചപ്പാത്തികള്‍ ലഭ്യമാകും. 9447734327 എന്ന നമ്പരില്‍ എസ്‌ എം എസ്‌ അയച്ചും ചപ്പാത്തി ബുക്ക്‌ ചെയ്യാം. ഫേസ്ബുക്കില്‍ ഒ പി എന്‍ ഫുഡ്സ്‌ വെബിലൂടെയും ചപ്പാത്തി ബുക്ക്‌ ചെയ്യാവുന്നതാണ്.

ഒ പി എന്‍ ചപ്പാത്തി എന്നാണ്‌ തുറന്ന ജയിലില്‍ നിര്‍മ്മിക്കുന്ന ചപ്പാത്തികള്‍ക്ക് പേരിട്ടിരിക്കുന്നത്. ചപ്പാത്തി നിര്‍മ്മാണ ഇനത്തില്‍ കേരളത്തിലെ ജയിലുകളില്‍ നിന്നും രണ്ട് കോടി രൂപയാണ് ലാഭം ലഭിക്കുന്നത്. മൊത്തം വരുമാനം ഏഴുകോടി രൂപ.

വരും വര്‍ഷങ്ങളില്‍ ചപ്പാത്തി വ്യാപാരത്തില്‍ നിന്നുള്ള വരുമാനം ഇരട്ടിയിലേറെയാകുമെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതീക്ഷ. മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയുന്ന ഉപകരണമാണ്‌ ജയിലില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്‌.

വെബ്ദുനിയ വായിക്കുക