ജയില്‍ ചപ്പാത്തിക്കും വിലക്കൂട്ടി

വ്യാഴം, 22 ഓഗസ്റ്റ് 2013 (15:00 IST)
PRO
സാധാരണക്കാരനു വളരെ ആശ്വാസമായിരുന്ന ജയില്‍ ചപ്പാത്തിക്കും കറിക്കും വിലക്കൂടി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അസംസ്കൃത വസ്തുക്കളുടെയും മറ്റും വിലക്കയറ്റം ജയില്‍ ചപ്പാത്തിക്കും വിലക്കൂട്ടാന്‍ അധികൃതരെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്‌.

പുതിയ നിരക്കനുസരിച്ച് ഇതുവരെ ചപ്പാത്തിക്കും ചിക്കന്‍ കറിക്കുമായി 30 രൂപയായിരുന്നത് 35 രൂപയാക്കി ഉയര്‍ത്തി. ഇതിനൊപ്പം ചപ്പാത്തിക്കും മുട്ടക്കറിക്കുമുള്ള വില 20 രൂപയില്‍ നിന്ന് 25 രൂപയായും വര്‍ദ്ധിപ്പിച്ചു. അതുപോലെ തന്നെ ചപ്പാത്തിക്കും വെജിറ്റബിള്‍ കറിക്കുമുള്ള വില 20 രൂപയില്‍ നിന്ന് 25 രൂപയായും ഉയര്‍ത്തി.

വെബ്ദുനിയ വായിക്കുക