ജയകൃഷ്ണന്‍ വധക്കേസ്: സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

ചൊവ്വ, 23 ഏപ്രില്‍ 2013 (15:02 IST)
PRO
PRO
യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്ണന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. ഈ ആവശ്യമുന്നയിച്ച് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ബി.ജെ.പി ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.

സംസ്ഥാന പോലീസിന് കേസ് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. പോലീസിലെ ചില ആളുകള്‍ തന്നെയാണ് വധക്കേസില്‍ ഉള്‍പ്പട്ട യഥാര്‍ഥ പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചത്. അവര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക