തന്റെ മകള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം ഉപേക്ഷിക്കാൻ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകൾ തയ്യാറായിരുന്നില്ലെന്നും മതാവ് നല്കിയ പരാതിയിലുണ്ട്. പിന്നീട് സ്വാമിയും ഈ ബന്ധം ഉപേക്ഷിക്കാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. അതാണ് ഈ പ്രശനങ്ങള്‍ക്ക് എല്ലാം കാരണമെന്നും മാതാവ് പറയുന്നു. സംഭവദിവസം രാവിലെ മകൾ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.