ജനക്കൂട്ടം വളഞ്ഞു, കിര്‍മാണി മനോജിന്റെ തെളിവെടുപ്പ് മുടങ്ങി

ചൊവ്വ, 19 ജൂണ്‍ 2012 (12:49 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കിര്‍മാണി മനോജിന്റെ തെളിവെടുപ്പ് മുടങ്ങി. ചൊവ്വാഴ്ച സിപിഎം കൂത്തുപറമ്പ്‌ ഏരിയാ കമ്മറ്റി ഓഫീസിലെത്തിച്ച്‌ തെളിവെടുക്കാനായിരുന്നു പൊലീസിന്റെ ശ്രമം. കിര്‍മാണി മനോജിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നെന്ന് അറിഞ്ഞ് വന്‍ ജനക്കൂട്ടം ഓഫീസിന് ചുറ്റും വളഞ്ഞതിനാല്‍ തെളിവെടുപ്പ് തടസപ്പെടുകയായിരുന്നു.

ടി പി വധക്കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ തലശേരി ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ്‌ കിര്‍മാണി മനോജിനെ തെളിവെടുപ്പിന്‌ എത്തിച്ചത്‌.

അതേസമയം, ടി പി വധക്കേസിലെ മുഖ്യ സൂത്രധാരനായ കുഞ്ഞനന്തന്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

വെബ്ദുനിയ വായിക്കുക