ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരണം: കെഎം മാണി

ഞായര്‍, 4 ഓഗസ്റ്റ് 2013 (17:38 IST)
PRO
PRO
മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരണമെന്ന് കെഎം മാണി. മന്ത്രിസഭാ പുനസംഘടനയിലെ അനിശ്ചിതത്വങ്ങള്‍ക്ക് ഉടന്‍ വിരാമമിടണം. മുഖ്യമന്ത്രി വേണം എല്ലാ പ്രശ്‌നങ്ങള്‍ക്കും വിരാമമിടേണ്ടെന്നും കെഎം മാണി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിനു മാന്യമായ സ്ഥാനമാണ് മന്ത്രിസഭയിലേയ്ക്ക് വരുമ്പോള്‍ നല്‍കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശങ്ങളിലേയ്ക്ക് ഇടപെടാന്‍ ഇല്ലെന്നും യുഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കെഎം മാണി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക