2014 ഫെബ്രുവരി അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലകറക്കം വന്ന വിദ്യാർത്ഥിനിയായ പെൺകുട്ടി കൂട്ടുകാരിക്കൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയ്‌ക്കെന്ന വ്യാജേനയായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട കൂട്ടുകാരിയാണ് അധികാരികളെ വിവരം അറിയിച്ചതും തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.