ചാലിയാറില്‍ അഞ്ച്‌ കുട്ടികള്‍ മുങ്ങി മരിച്ചു‍

വ്യാഴം, 24 മെയ് 2012 (18:14 IST)
PRO
PRO
നിലമ്പൂര്‍ കോവിലകത്ത്‌ മുറിയില്‍ ചാലിയാര്‍ പുഴയില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. മരിച്ച കുട്ടികള്‍ ബന്ധുക്കളാണ്.

ജിനു മാത്യു(15), അജയ്‌(9), അലീന(9), ജെയ്‌നി മാത്യു(11), അമല്‍(10) എന്നിവരാണ്‌ മരിച്ചത്‌. വയനാട്‌ സ്വദേശികളായ കുട്ടികള്‍ നിലമ്പൂരിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാള്‍ മുങ്ങിപ്പോവുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ മറ്റു കുട്ടികളും അപകടത്തില്‍പ്പെടുകയായിരുന്നു.

വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക