ചാനല്‍ ഷോയില്‍ പങ്കെടുത്ത സ്ത്രീകളെ വലയിലാക്കിയ പ്രവാസി മലയാളി അറസ്റ്റില്‍!
ശനി, 28 ഡിസംബര്‍ 2013 (10:59 IST)
PRO
PRO
വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന പ്രവാസി മലയാളി പൊലീസ് വലയിലായി. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി അജിയെയാണ് ഷാഡോ പൊലീസ് കുടുക്കിയത്. വിവാഹമോചനം നേടിയ സ്ത്രീകളാണ് ഇയാളുടെ ഇരകളായത്.
ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുന്ന സ്ത്രീകളെയാണ് അജി വലയിലാക്കിയത്. ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നതോ വിവാഹബന്ധം വേര്‍പെടുത്തിയതോ ആയ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുക. ഈ സ്ത്രീകള്‍ താമസിക്കുന്ന നാട്ടിലെ പഞ്ചായത്ത് അംഗത്തെ വിളിച്ചാണ് നമ്പര്‍ സംഘടിപ്പിക്കുന്നത്. താന്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സന്ധദ്ധസംഘടനയുടെ പ്രവര്‍ത്തകനാണെന്നും സ്ത്രീകളെ സഹായിക്കാനായി വിളിക്കുന്നതാണെന്നും പറഞ്ഞു പരിചയപ്പെടുത്തും. പിന്നീട് വിവാഹവാഗ്ദാനം നല്‍കും.
ഈ സ്ത്രീകളെ കാണാനായി ഇയാള്‍ നാട്ടിലെത്താറുമുണ്ട്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരത്തെ ഒരു സ്ത്രീയെ കാണാന്‍ അജി എത്തുമെന്നറിഞ്ഞ ഷാഡോ പൊലീസ് ഈ സ്ത്രീയുടെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്.