ഗ്രാന്‍ഡ് കേരള: കോഴിക്കോട്ട് രണ്ടര കോടി കൂപ്പണ്‍ വിതരണം ചെയ്യും
ഞായര്‍, 22 ഡിസംബര്‍ 2013 (17:06 IST)
PRO
PRO
കേരള ഷോപ്പിങ് ഫെസ്റിവല്‍ സീസണ്‍ സെവന്‍ കൂപ്പണ്‍ വിതരണത്തിന്റെ സംസ്ഥാതല ഉദ്ഘാടം ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ടന്ന പരിപാടിയില്‍ ഫെസ്റിവല്‍ പാര്‍ട്ണറായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് റ്റി.സിറുദ്ദീന്‍ കൂപ്പണുകള്‍ ഏറ്റുവാങ്ങി.
ജില്ലയില്‍ രണ്ടര കോടി കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 22 മുതല്‍ ഫെബ്രുവരി 22 വരെയുള്ള 45 ദിവസങ്ങള്‍ സാധാരണക്കാരുടെ സീസണാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തവണ കേരള വ്യാപാരി ഏകോപന സമിതിയുമായി സഹകരിച്ച് ഫെസ്റ്റിവല്‍ ടത്തുന്നത്. ഫെഡറല്‍ ബാങ്കാണ് ടൈറ്റില്‍ പാര്‍ട്ണര്‍.
കൂപ്പണ്‍ വില്‍പനയിലൂടെ നാലു കോടി രൂപയുടെ സമ്മാനങ്ങള്‍ 86 പേര്‍ക്കും 27.5 കിലോ സ്വര്‍ണം 6893 പേര്‍ക്കുമായി ലഭിക്കും. സംസ്ഥാനത്തെ ചെറിയ കച്ചവട സ്ഥാപങ്ങളില്‍ ഷോപ്പിങ് നടത്തിയാല്‍ പോലും കൂപ്പണ്‍ ലഭിക്കുന്ന വിധത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൂപ്പണുകള്‍ വിതരണം ചെയ്യുക.