ഗുമസ്തന്‍ വിജയനെ കസ്റ്റഡില്‍ വിട്ടു

വ്യാഴം, 26 ഏപ്രില്‍ 2012 (18:08 IST)
PRO
PRO
വ്യാജമുദ്രപത്രക്കേസില്‍ അറസ്റ്റിലായ ഗുമസ്തന്‍ വിജയനെ അടുത്തമാസം രണ്ടുവരെ പൊലീസ്‌ കസ്റ്റഡയില്‍ വിട്ടു. വിജയനെ ഏഴ്‌ ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയില്‍ പൊലീസ്‌ അപേക്ഷ നല്‍കിയിരുന്നു.

വിജയകുമാറിനെ അന്യസംസ്ഥാനങ്ങളിലടക്കം തെളിവെടുപ്പിനായി കൊണ്ടുപേകേണ്ടതുണ്ടെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തിന്‌ പുറത്തും വ്യാജപത്രങ്ങള്‍ നല്‍കിയതായി സംശയമുണ്ടെന്നു പൊലീസ്‌ പറഞ്ഞു.

ജില്ലയില്‍ 329 കേസുകളില്‍ വ്യാജമുദ്രപത്രങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കോടതി ശിരസ്തദാര്‍ പൊലീസിന്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ ഗുമസ്തനാണ്‌ ശ്രീകാര്യം ചാവടിമുക്ക്‌ സ്വദേശിയായ വിജയകുമാര്‍.

2008 മുതല്‍ താന്‍ വ്യാജമുദ്രപ്പത്രം നിര്‍മിച്ചിരുന്നതായി വിജയന്‍ കുറ്റംസമ്മതിച്ചിരുന്നു. പ്രിന്ററും സ്‌കാനറും ഉപയോഗിച്ച് വീട്ടില്‍ തന്നെയാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. പ്രിന്റര്‍ നശിപ്പിച്ചു കളഞ്ഞതായും ഇയാള്‍ സമ്മതിച്ചു. മുദ്രപ്പത്ര കുഭകോണത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്യുന്ന ആദ്യപ്രതിയാണ് വിജയകുമാര്‍.

വെബ്ദുനിയ വായിക്കുക