ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ കട തല്ലിതകര്‍ത്തു

വെള്ളി, 29 ജൂണ്‍ 2012 (17:20 IST)
PRO
PRO
മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ബേക്കറി തല്ലിത്തകര്‍ത്തു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ്‌ സംഭവം. ബേക്കറി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ നിസാര്‍ എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

പ്രത്യേകിച്ച്‌ ഒരു ജോലിയും ഇല്ലാത്ത നിസാര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയായിരുന്നു കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാവിലെ കിഴക്കേക്കോട്ടയിലെ ഒരു ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ ഇയാള്‍ സമീപത്തുള്ള ബേക്കറിയുടമയോട്‌ വീണ്ടും മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കില്ലെന്ന്‌ പറഞ്ഞപ്പോള്‍ കുപ്പിച്ചില്ലുമായെത്തി കടയുടമയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചില്ലലമാരകള്‍ തല്ലി തകര്‍ക്കുകയായിരുന്നു. കടയുടമയുടെ പാരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു.

വെബ്ദുനിയ വായിക്കുക