ഗവര്‍ണറുടെ നടപടിക്ക് പിന്തുണയുമായി പിണറായി വിജയന്‍

JOYS JOY

ഞായര്‍, 15 മാര്‍ച്ച് 2015 (11:24 IST)
നിയമസഭയിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ലെന്ന് സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍.
 
ബി ജെ പി നോമിനിയെന്ന നിലയില്‍ ഗവര്‍ണറുടെ നടപടിയെ വിലയിരുത്തേണ്ട കാര്യമില്ല. 356ആം വകുപ്പ് പ്രകാരമുള്ള ഗവര്‍ണറുടെ നടപടി പ്രസക്തമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
 
നിയമസഭയില്‍ മോശമായി പെരുമാറിയ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞിരുന്നു. 356-ആം വകുപ്പനുസരിച്ച് പോലും റിപ്പോര്‍ട്ട് നല്‍കാവുന്ന സംഭവങ്ങളാണ് സഭയിലുണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക