ഗര്‍ഭനിരോധന ഉറകളില്‍ മയക്കുമരുന്ന് കടത്ത്

വെള്ളി, 27 ജനുവരി 2012 (15:18 IST)
അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള ഒരാള്‍ നെടുമ്പാശേരിയില്‍ പിടിയിലായി. ലാറ്റിന്‍ അമേരിക്കയിലെ ഇക്വഡോര്‍ സ്വദേശി ജിമ്മി വിന്‍സന്റാണ്‌ പിടിയിലായത്‌. ഗര്‍ഭ നിരോധന ഉറകളിലാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന നൈജീരിയന്‍ സ്വദേശി ഓസി ഓടി രക്ഷപ്പെട്ടു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയ്ക്ക്‌ പോകാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്‌. ഇയാളുടെ ബാഗേജ്‌ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്.

പിടികൂടിയ മയക്കുമരുന്ന്‌ കൊക്കെയ്ന്‍ ആണെന്ന്‌ സംശയിക്കുന്നു. വിദഗ്ധ പരിശോധനയ്ക്ക്‌ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. 10 ഉറകളിലായി 500 ഗ്രാമോളം മയക്കുമരുന്ന്‌ ഉണ്ടെന്നാണ് ഏകദേശ കണക്ക്‌.

വെബ്ദുനിയ വായിക്കുക