ഗണേശിന്‍റെ സെക്രട്ടറിയെ നേരത്തേ തല്ലണമായിരുന്നു: പിള്ള
ശനി, 25 ഫെബ്രുവരി 2012 (20:55 IST)
PRO
മന്ത്രി കെ ബി ഗണേശ്കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ പ്രദീപ്കുമാറിനെ നേരത്തേ തല്ലണമായിരുന്നു എന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഗണേശിന്‍റെ കൊട്ടാരക്കരയിലുള്ള ഓഫീസില്‍ നിന്ന് പ്രദീപിനെ വിളിച്ചിറക്കി ബാലകൃഷ്ണപിള്ള മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമായാണ് പിള്ള വീണ്ടും പ്രദീപിനെതിരെ രംഗത്തെത്തിയത്.
പ്രദീപ്കുമാര്‍ അഴിമതിക്കാരനാണ്. പ്രദീപ് അഴിമതി നടത്തിയതിന്‍റെ തെളിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
പ്രദീപിനെതിരെ ഗണേശ് നടപടിയെടുക്കില്ലെന്ന് എനിക്ക് അറിയാം. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രദീപിനെതിരെ നടപടിയെടുക്കും. ഗണേശിന്‍റെ പരിപാടികള്‍ ബഹിഷ്കരിക്കണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും - പിള്ള പറഞ്ഞു.