ക്ഷേത്രത്തിലെ വെടിപ്പുരയില്‍ പൊട്ടിത്തെറി: 5 പേര്‍ക്ക് പരുക്ക്
ഞായര്‍, 25 മാര്‍ച്ച് 2012 (12:09 IST)
PRO
PRO
തിരുവനന്തപുരം വെള്ളായണി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ക്ഷേത്രത്തില്‍ അശ്വതി പൊങ്കാല നടക്കവെയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം. ക്ഷേത്രത്തില്‍ നിന്ന് അല്‍പം മാറി വെടിവഴിപാടിനായുള്ള വസ്തുക്കള്‍ സൂക്ഷിച്ച ഷെഡിനാണ് തീ പിടിച്ചത്.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അപകടം നിയന്ത്രണവിധേയമായി. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.