ക്രമസമാധാനനില തകര്‍ന്നിട്ടില്ല, നടിക്കെതിരായ ആക്രമണം ഉല്‍കണ്ഠാജനകം: പിണറായി

Webdunia
ശനി, 18 ഫെബ്രുവരി 2017 (19:43 IST)
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രനടിക്കെതിരായ ആക്രമണം ഉത്കണ്ഠാജനകമായ സംഭവമാണെന്നും മുഖ്യമന്ത്രി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. 
 
നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിന് ഗുണം ചെയ്തു. സമഗ്രമായ അന്വേഷണം നടന്നുവരികയാണ് - പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. 
 
ഇത്തരം കുറ്റവാളികളെ നിര്‍ദാക്ഷിണ്യം നേരിടും. ഒരു വീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല - പിണറായി വ്യക്തമാക്കി.
Next Article