ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നാണ് കോഴിക്കോടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്‌ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഷെല്ലി(18) എന്ന വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമാണ്.
സ്കൂളിന്റെ സമീപത്തുള്ള കടയില്‍ നിന്ന് മിഠായി വാങ്ങി കഴിച്ച കുട്ടികള്‍ക്കാണ് പുനലൂരില്‍ ഭക്‍ഷ്യവിഷബാധയേറ്റത്. മിഠായി കഴിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്കാണ് ഭക്‍ഷ്യവിഷബാധ ഉണ്ടായത്.