കോടതിയില്‍ എത്തിയപ്പോള്‍ സാക്ഷിക്ക് കണ്‍ഫ്യൂഷന്‍: നമ്പര്‍ കാറിന്റേതോ? ബൈക്കിന്റേതോ?

വ്യാഴം, 28 മാര്‍ച്ച് 2013 (13:08 IST)
PRO
PRO
സാക്ഷി കോടതിയില്‍ പറഞ്ഞ ബൈക്കിന്റെ നമ്പര്‍ കാറിന്റെ നമ്പറാണെന്നു പ്രതിഭാഗം. മുപ്പത്തഞ്ചാം സാക്ഷി രാധാകൃഷ്ണനാണ്‌ ക്രോസ്‌ വിസ്‌താരത്തിനിടെ സുഹൃത്തിന്റെ ബൈക്കിന്റെ റജിസ്ട്രേഷന്‍ നമ്പര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്‌.

ഓ‍ര്‍ക്കാട്ടേരിയില്‍നിന്നു വൈകി വീട്ടിലേക്കു പോകുമ്പോള്‍ സുഹൃത്ത്‌ രാജന്റെ ബൈക്കിലാണ്‌ പോകാറുള്ളതെന്നു രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴായിരുന്നു ബൈക്കിന്റെ നമ്പര്‍ പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചത്‌. കെഎല്‍ 18 ഇ 1414 ആണ്‌ നമ്പറെന്നു സാക്ഷി ഉടന്‍ മറുപടി നല്‍കി.

ഇതു കേട്ട ഉടന്‍ നമ്പറിന്റെ വിശദാംശം തേടി അഭിഭാഷകരുടെ സഹായികള്‍ പുറത്തേക്കോടി. വിസ്‌താരം പകുതി പിന്നിട്ടപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നു ശേഖരിച്ച വിശദാംശങ്ങളുമായി സഹായികളെത്തി അവ അഭിഭാഷകര്‍ക്കു കൈമാറി.

തുടര്‍ന്ന്‌ ഒ കെ അബ്ദുല്ല എന്നയാളുടെ പേരിലുള്ള ഇന്നോവ കാറിന്റെ നമ്പറാണ്‌ സാക്ഷി കോടതിയില്‍ ബൈക്കിന്റെ നമ്പറായി അവതരിപ്പിച്ചതെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതേക്കുറിച്ചു തനിക്ക്‌ അറിയില്ലെന്നായിരുന്നു അപ്പോള്‍ സാക്ഷിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക