വിവിധ കേസുകളുടെ ഭാഗമായി അന്വേഷണ സംഘം പിടിച്ചെടുത്ത കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്ന് കേന്ദ്രസർക്കാർ. ഈ അസാധു നോട്ടുക്കള്‍ റിസര്‍വ് ബാങ്ക് ഓഫീസ് മുഖേനെ മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ കോടതിയിൽ ഹാജരാക്കി.
കീഴ്കോടതികളിൽ സൂക്ഷിച്ച 1000 ന്റെയും 500ന്റെയും നോട്ടുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാര്‍ ഈ വിശദീകരണം നല്‍കിയത്. എന്നാല്‍ പ്രാധാന മൂന്ന് വ്യവസ്ഥകൾക്കനുസരിച്ച് കോടതികളിൽ സൂക്ഷിച്ച പഴയ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
കോടതി ഉത്തരവ് പ്രകാരം ഏതെങ്കിലും വ്യക്തിക്കാണ് അസാധു നോട്ടുകൾ ലഭിക്കുന്നതെങ്കിൽ ഇതു മാറി നൽകാൻ കോടതിയുത്തരവിന്റെ പകര്‍പ്പ് വേണം. കുടാതെ പണം പിടിച്ചെടുത്ത അന്വേഷണ ഏജൻസി നൽകിയ കുറിപ്പും ഹാജരാക്കണം. ഈ സീരിയല്‍ നമ്പറുകള്‍ കോടതിയുത്തരവിലും പരാമര്‍ശിച്ചിരിക്കണം. ഇത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം.