കൊല്ലം ശാസ്താംകോട്ടയില്‍ വീട്ടമ്മയ്ക്ക് ഒമ്പതംഗ സംഘത്തിന്റെ മര്‍ദ്ദനം. പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നുവത്രെ മര്‍ദ്ദനം. ആക്രമിച്ചു നഗ്നയാക്കിയ ശേഷം വീട്ടമ്മയെ നിലത്ത്കൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
വീടിന് മുന്പിലിരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യംചെയ്ത വീട്ടമ്മയ്ക്കാണ് ക്രൂരപീഡനം നേരിടേണ്ടിവന്നത്. മുഖത്തടിച്ച് നിലത്തിട്ട ശേഷം വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ രണ്ട് ആണ്മക്കളെയും സംഘം മര്‍ദിച്ചു.
നിലവിളി കേട്ടെത്തിയ അയല്‍വാസികളെയും സംഘം ആക്രമിച്ചു.ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.