കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഭീഷണിയായി തൊഴില്‍ തര്‍ക്കം

ചൊവ്വ, 2 ജൂലൈ 2013 (16:30 IST)
PRO
PRO
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഭീഷണിയായി സിഐടിയു തൊഴില്‍ തര്‍ക്കം. യൂണിയന്‍ തൊഴിലാളികളെ കൂടി നിര്‍മ്മാണ ജോലികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരാറുകാരായ എല്‍ ആന്റ് ടിക്ക് സിഐടിയു നോട്ടീസ് നല്‍കി. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

പൈലിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ ജോലികളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ ഒഴിവാക്കി യൂണിയനില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് നൂറു ശതമാനം തൊഴിലും നല്‍കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിലാളികളാണ് യൂണിയനിലുള്ളതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഇതേതുടര്‍ന്ന് സിഐടിയു നേതാക്കളുമായി എല്‍ ആന്റ ടി കമ്പനിചര്‍ച്ച നടത്തും. തൊഴില്‍ തര്‍ക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കരാറുകാരും യൂണിയനുമായി ഇടപെട്ട് പരിഹരിക്കണമെന്നാണ് കെഎംആര്‍സിയുടെയും ഡിഎംആര്‍ഡിയുടെയും നിലപാട്.

വെബ്ദുനിയ വായിക്കുക